Friday, 23 May 2014

................................................ഉണ്ണികുട്ടൻ................

     ഓരോരുത്തരെയും ഓർക്കാൻ എനിക്ക് ഓരോന്നാണ്..... അങ്ങനെ ഒന്നുമില്ലാതെ തന്നെ എനിക്ക് ഓർക്കാൻ പറ്റുന്ന ചിലരിൽ ഒരാളാണ് ഉണ്ണികുട്ടൻ ........
ഒര്മയെ പറ്റി പറയുമ്പോൾ പുഴയുടെ ഓർമ്മകൾ വെളിച്ചം വീശുന്നത് എന്റെ അമ്മാത്ത് ഉം പരിസരവും തന്നെയാണ് ..., പിന്നെ ആന യുടെ ഓർമ്മകൾ കൊണ്ടെത്തിക്കുന്നത് മുല്ലക്കൽ ബാലക്രിഷ്ണനിലെക്കും ഉത്സവം തകഴി ഉത്സവും ഒക്കെ ആണ് , അങ്ങനെ മറ്റൊന്നിന്റെ തുടക്കമില്ലാതെ എനിക്ക് ഓർക്കാൻ കഴിയുന്ന സ്ഥലമാണ് മറിയപ്പിള്ളി  അവിടം എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിചിട്ടുണ്ട് അവിടുത്തെ എല്ലാവരും അതിൽ പങ്കാളികളും ആണ് എന്നിരുന്നാലും ഉണ്ണികുട്ടൻ ഞാൻ അവിടെ കണ്ട ഒരു അത്ഭുതമായിരുന്നു ......
കാരണം എനിക്ക് അങ്ങനെ പെട്ടന് ആരോടും അടുക്കാൻ സാധിക്കാറില്ല പക്ഷെ ഉണ്നികുട്ടനോദ് അത് സാധിച്ചു , എന്റെ എല്ലാ വിനോദങ്ങളിലും അയാൾ ഒപ്പം തന്നെ ഉണ്ടായി .....മാത്രമല്ല അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ പലതും പഠിച്ചു . ഉണ്ണികുട്ടൻ സവിശേഷതകൾ .....
ദ്രിഷ്ട്ടിയിൽ ഇയാളെ നമുക്ക് 2 ആക്കാം മോഹൻ ലാൽ അഭിനയിച്ച പഴയ ഉസ്താദ്‌ എന്നാ ചലച്ചിത്രത്തിലെ പോലെ .....
അമ്പലത്തിൽ പോകുമ്പോൾ പരമ സ്വാത്തികൻ സ്വത്തിക വസ്ത്രം ഭസ്മക്കുറി , എന്തിനു അധികം പറയുന്നു വാഹനം പോലും വെത്യസ്തം .....
അതുകഴിഞ്ഞ് ടൌണ്‍ ലേക്ക്  പോകുമ്പോഴോ ആളാകെ മാറി ന്യൂ ജനറേഷൻ ഫ്രീക് ബോയ്‌ ........
പിന്നെ പറയുമ്പോൾ പ്രധാനമായിട്ടുള്ളത് വാഹന പ്രേമം തന്നെ ഹോ ........ ഭയങ്കരം......... വാഹനം ഓടിക്കാനും ഇയാൾ വിദക്തൻ... എനിക്ക് ബൈക്ക് ഓടിക്കുനതും പിന്നിലിരികകുന്നതും അല്പം പേടിയുള്ള കാര്യമാണ് പക്ഷെ ഉണ്ണികുട്ടന്റെ പിന്നിലിരുന്ന് പോകാൻ എനിക്ക് ഭയം തോനാറില്ല കാരണം പേടിക്കാൻ സമയം കിട്ടാത്തതാണ് 100-120 ഇങ്ങനെ കൂടിയും കുരഞ്ഞുമാ ആശാൻ പോകുന്നത് , പിന്നെ ഭക്ഷണം ഹോ അത് പറയാതിരിക്കുന്നതാ നല്ലത് മെലിഞ്ഞ് ഉണങ്ങി ഇരുന്ന എന്നെ ഇങ്ങനാക്കിയത് ഉണ്ണികുട്ടനാണ് സ്വതിഷ്ട്ടമായ ഭക്ഷണം ആസ്വതിച് കഴിക്കുന്ന കലയിൽ ഉണ്ണികുട്ടന് ഞാൻ പദ്മശ്രീ നല്കി ആദരിക്കും , പിന്നെ ചങ്ങനാശ്ശേരിയിൽ സിനിമയ്ക്കു പോയാലോ അവിടെയും ഹീറോ ഇയാൾ തന്നെ ......... ചിലടിവസം സിനിമ കഴിഞ്ഞു വന്നാൽ ആളെ എന്റെ കത്തിക്ക് അടിമപ്പെടാറുണ്ട് ഞാൻ ഇങ്ങനെ എൻ.എൻ.കക്കാടിനെ പറ്റിയും വയലാറിനെ പറ്റിയും ഒക്കെ ഓരോരോ പെട്ടതരങ്ങളും , രാഷ്ട്രീയ കഥകളും , നാട്ടിലെ താമസകളും ഒകെ പറയുന്നത് ക്ഷമയോടെ കേട്ടിരിക്കാറുണ്ട് പലപ്പോഴും ഉണ്ണികുട്ടൻ പാവം, പിന്നെ ഉറങ്ങിതുടങ്ങിയാലോ ഹോ ഗംഭീര കൂർക്കം വലി .......
ഇങ്ങനെ എത്ര ഏത്ര കഥകള വർണ്ണനകൾ ആനച്ചന്തം വര്ന്നിക്കുന്നതുപോലെ വര്ന്നിച്ചാലും തീരില്ല .........
തല്ക്കാലം അവസാനിപ്പിക്കുന്നു .......